Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Resurvey

Ernakulam

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ സാ​ങ്കേ​തി​ക ത​ക​രാ​ർ; ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ

ഫോ​ർ​ട്ടു​കൊ​ച്ചി : ഡി​ജി​റ്റ​ല്‍ റീ ​സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ  ശേ​ഷം അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ വ​ന്ന സാ​ങ്കേ​തി​ക പി​ഴ​വു​ക​ള്‍ മൂ​ലം മട്ടാഞ്ചേരി യിൽ ഭൂ​മി ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.

സ​ർ​വേ​യ​റെ നി​യ​മി​ക്കാ​തെ​യും വി​ല്ലേ​ജ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​തെ​യും ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ്പി​ലാ​ക്കി​യ​താ​ണ്  മ​ട്ടാ​ഞ്ചേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സിന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

മ​ട്ടാ​ഞ്ചേ​രി,പ​ള്ളു​രു​ത്തി വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ ഭൂ​മി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ഇ​ത് കൂ​ടു​ത​ല്‍ ത​ട​സ​മാ​യ​ത്‌. റീ ​സ​ര്‍​വേ ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ള്‍ വ​ന്ന സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ലം ഈ ​വി​ല്ലേ​ജു​ക​ളി​ല്‍ നി​ന്നു​ള്ള വ​സ്തു​വി​ന്‍റെ സ്കെ​ച്ച് എ​ടു​ക്കാ​നോ ക​രം അ​ട​യ്ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ത​റി​യാ​തെ വ​സ്തു ക്ര​യ​വി​ക്ര​യ​ത്തി​നാ​യി മു​ദ്ര​പ്പ​ത്രം വാ​ങ്ങു​ക​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ ​ഒ​ടു​ക്കു​ക​യും ചെ​യ്ത​വ​ർ ഇ​തോ​ടെ വെ​ട്ടി​ലാ​യി.

പ്ര​മാ​ണ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ക​രം ഒ​ടു​ക്കി​യ ര​സീ​തും ഭൂ​മി​യു​ടെ സ്കെ​ച്ചും അ​നി​വാ​ര്യ​മാ​ണ്.​ ഇ​പ്പോ​ള്‍  ഇത് ലഭ്യമാക്കാനുള്ള സം​വി​ധാ​നം ബ്ലോ​ക്ക്‌ ചെ​യ്തി​രി​ക്കു​ക​യാ​ണ്.​ കൊ​ച്ചി താ​ലൂ​ക്കി​ൽ ഏ​റ്റ​വു​മ​ധി​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ന്ന​ത് മ​ട്ടാ​ഞ്ചേ​രി, പ​ള്ളു​രു​ത്തി  വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള വ​സ്തു​ക്ക​ളാ​ണ്. ഇ​വി​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​തോ​ടെ മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ റ​വ​ന്യൂ വ​രു​മാ​ന​ത്തെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​മു​ണ്ട്. പ്രാ​ദേ​ശി​ക അ​റി​യി​പ്പ് ന​ൽ​കാ​തെ ഈ ​ഓ​ഫി​സു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ബ്ലോ​ക്ക് ചെ​യ്ത​ത് ജ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​നും മ​റ്റു​മാ​യി ഭൂ​മി വി​ല്പ​ന​ക്ക് ക​രാ​ർ എ​ഴു​തി​യ​വ​ർ ഇ​നി ഇ​ത് എ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​വു​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യ​വ​സ്ഥ​യി​ലാ​ണ്.

Latest News

Corehub Up